മലപ്പുറം: ഒരിടവേളക്ക് ശേഷം അമരമ്പലത്ത് വീണ്ടും കരടിയിറങ്ങി. ചുള്ളിയോട് നാട്ടക്കല്ല് കരിമ്പനക്കല്‍ മുഹമ്മദിന്റെ കൃഷിയിടത്തിലെത്തിയ കരടി നിരവധി തേന്‍പെട്ടികള്‍ നശിപ്പിച്ചു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കരടി വ്യാപകമായി തേന്‍പെട്ടികള്‍ നശിപ്പിക്കുകയാണ്. വ്യാഴാഴ്ച പുലർച്ചെ മുഹമ്മദിന്റെ കൃഷിയിടത്തിലെത്തിയ കരടി 24ഓളം തേന്പെട്ടികളാണ് നശിപ്പിച്ചത്. ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കര്‍ഷകനുണ്ടായത്.
ചക്കിക്കുഴി വനം വകുപ്പ് ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തേള്‍പ്പാറ, പുഞ്ച പ്രദേശങ്ങളില്‍ കരടി ശല്യം രൂക്ഷമായതിനെത്തുടർന്ന് കൂട് വെച്ചിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല.